ചുണ്ടത്തും പൊയിൽ -കരിമ്പ്-പുന്നക്കടവ് റോഡരികിൽ കൂട്ടിയിട്ട മണ്ണ്
മുക്കം: കരിങ്കൽ ക്വാറി വികസിപ്പിക്കുന്നതിനായെടുത്ത മണ്ണു കൂട്ടിയിട്ടത് ജനങ്ങൾക്ക് ഭീഷണിയാകുന്നു. കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ -കരിമ്പ്-പുന്നക്കടവ് റോഡരികിലാണ് നൂറ് കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ടത്. നിരവധി തവണ വില്ലേജ് ഓഫിസർ, ജില്ല, കലക്ടർ, പഞ്ചായത്തധികൃതർ എന്നിവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ക്വാറി വെയിസ്റ്റ് തന്റെ കൃഷിയിടത്തിലേക്ക് ഒഴുകി കൃഷി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയെന്നും നിരവധി നിബന്ധനകൾ മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചെങ്കിലും ഇതുവരെ അത്തരത്തിൽ ഒരു നടപടിയും ക്വാറി അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു. അതേ സമയം തങ്ങളുടെ സ്ഥലത്തു കൃഷി ആവശ്യത്തിനു മണ്ണിട്ടതാണെന്നും ഉടനെ അത് നിരത്തി കൃഷി ആരംഭിക്കുമെന്നും ക്വാറി അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.