ബ്രിട്ടീഷ് സ്മാരകമായി പൈതൃക പാർക്കാക്കുന്ന അഗസ്ത്യൻമുഴി പ്രദേശം നഗരസഭ ചെയർമാൻ വി. കുഞ്ഞനും സംഘവും സന്ദർശിക്കുന്നു, പൈതൃക പാർക്കി െൻറ രൂപരേഖ

ഒാർമകളുടെ പാലം ഇനി പൈതൃക പാർക്ക്

മുക്കം: അഗസ്ത്യൻമുഴിയിലെ ബ്രിട്ടീഷ് പാലം മുക്കം മുനിസിപ്പാലിറ്റി പൈതൃക പാർക്കാക്കി മാറ്റും. ഇതി​െൻറ രൂപരേഖ തയാറായി. 10 ലക്ഷം രൂപയുടേതാണ്​ പദ്ധതി. ശിൽപഭംഗിയുള്ള കൈവരികൾ, പഴയ അപ്രോച്ച് റോഡ് കരിങ്കൽ പാളി വിരിച്ച് മനോഹരമാക്കൽ, കാസ്​റ്റ്​ അയേൺ ഇരിപ്പിടങ്ങൾ, ഗേറ്റ് വേ ഓഫ് മുക്കം എന്ന കവാടം, 100 വിളക്കുകാലുകൾ സ്ഥാപിക്കൽ എന്നിവയടങ്ങുന്നതാണ്​​ പദ്ധതി. വിളക്കുകാലുകളിൽ സ്ഥാപിക്കുന്ന ബോർഡിൽ മുക്കത്തി​െൻറ ചരിത്രം വിവരിക്കും.

പ്രഭാത നടത്തത്തിനും സായാഹ്ന സമയം ചെലവഴിക്കാനും പറ്റിയ ഇടമായി ഈ സ്ഥലം മാറ്റും. നിരവധി വ്യക്തികളും സ്ഥാപനങ്ങളും പാർക്കി​െൻറ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയാറായിട്ടുണ്ട്​. ഇൗ മാസം പത്തിന് രാവിലെ പാലവും പരിസരവും വൃത്തിയാക്കി പൈതൃക സംരക്ഷണ പ്രഖ്യാപനം നടക്കും. ഓൺലൈൻ സാംസ്കാരിക സംഗമവും ഇതി​െൻറ ഭാഗമായി നടക്കും.

മുക്കത്തി​െൻറ ചരിത്രത്തിലെ സുപ്രധാന മുദ്രയാണ്​ 1926ൽ നിർമിച്ച ബ്രിട്ടീഷ് പാലം. മലബാർ കലാപത്തിനുശേഷം ഉൾനാടൻ ഗതാഗതത്തി െൻറ അനിവാര്യത മനസ്സിലാക്കിയതിനാലാണ് ബ്രിട്ടീഷുകാർ ഇവിടെ പാലം നിർമിച്ചത്. പാലം വന്നതോടെ മുക്കം പട്ടണത്തിലേക്ക് ഗതാഗതം സുഗമമായി.

ഈ പാലം ബ്രിട്ടീഷുകാരുടെ എസ്​റ്റേറ്റുകളിൽ നിന്നുള്ള ചരക്കുനീക്കത്തിനും കാളവണ്ടി ഗതാഗതത്തിനും തുറന്നുകൊടുത്തതോടെ മലയോര മേഖലയുടെ വ്യാപാര സിരാകേന്ദ്രമായി മുക്കം മാറി. പ്രദേശം പൈതൃക പാർക്കാക്കി സംരക്ഷിക്കണമെന്ന ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കൂടിയായ പി. പ്രശോഭ് കുമാറി​െൻറ ആവശ്യത്തിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.