കോഴിക്കോട്: 2012ല്‍ നിർമാണം ആരംഭിച്ച, 2000 കോടിയുടെ മര്‍കസ് നോളജ് സിറ്റി പദ്ധതി ഔപചാരിക സമര്‍പ്പണം വിവിധ പരിപാടികളോടെ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മാര്‍ച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
അന്താരാഷ്ട്ര മതസൗഹാർദ സമ്മേളനം, മലബാര്‍ സാഹിത്യ സംഗമം, ഇന്ത്യ-ആസിയാന്‍ സാമ്പത്തിക ഫോറം, ദേശീയ ഭിന്നശേഷി സമ്മേളനം, മീഡിയ കോണ്‍ക്ലേവ്, വിദ്യാഭ്യാസ സെമിനാര്‍, അനാഥ-അഗതി സമ്മേളനം, ലീഗല്‍ കൊളോക്കിയം, ആരോഗ്യ സമ്മേളനം, വിദ്യാർഥി അസംബ്ലി, ചരിത്ര സെമിനാര്‍, സൂഫി മെഹ്ഫില്‍, ടെക്കി സംഗമം, നാഗരിക സമ്മേളനം എന്നിവ വിവിധ സമയങ്ങളിൽ നടക്കും.
വാർത്തസമ്മേളനത്തിൽ മര്‍കസു സഖാഫത്തി സുന്നിയ ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, അഡ്വ. സി. അബ്ദുൽ സമദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.