ബാലകൃഷ്ണൻ
ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷത്തോളം രൂപ തട്ടിയ പ്രതി പിടിയിൽ
എലത്തൂർ : ജോലി നൽകാമെന്ന വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി ഒളിവിൽ കഴിയുകയായിരുന്ന നരിക്കുനി പാറന്നൂർ പാറക്കണ്ടി പുറായിൽ ബാലകൃഷ്ണനെ (67) പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര അമ്പലത്തിനടുത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പുതിയങ്ങാടി എടക്കാട് റോഡിൽ അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും 70 ലക്ഷത്തോളം രൂപ വാങ്ങിയ പ്രതി 2021 മാർച്ചിൽ സ്ഥാപനം പൂട്ടി ഒളിവിൽ പോവുകയായിരുന്നു.
2018 ലാണ് സ്ഥാപനം തുടങ്ങിയത്. കേന്ദ്ര ഫണ്ട് ലഭിക്കാനുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സ്ഥാപനത്തിൽ അസി. മാനേജർ തസ്തികയിലേക്ക് ഏഴരലക്ഷം രൂപ സെക്യൂരിറ്റിയായി വാങ്ങിയെടുത്ത സുസ്മിത എന്ന സ്ത്രീയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി പിടിയിലായതറിഞ്ഞ് പത്തിലധികം ആളുകൾ ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ പ്രതി തട്ടിയെടുത്തെന്ന പരാതിയുമായി എത്തി.
സി.ഐ സായൂജ് കുമാറിെൻറ നിർദേശ ത്തിൽ എസ്.ഐ സന്ദീപ്, എ.എസ്.ഐ സജീവൻ , സി.പി.ഒ സന്തോഷ് കുമാർ, സൂരജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ഗുരുവായൂരിലും സമാനകേസുണ്ടായിരുന്നു. തുടർന്ന് സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.