മഹിളാമാൾ തുറക്കാൻ തീരുമാനം

കോഴിക്കോട്​: കഴിഞ്ഞ മാർച്ചിൽ അടച്ച കുടുംബശ്രീ മഹിളാമാൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനം. വാടക കുറക്കുന്നതടക്കം സംരംഭകർ ഉന്നയിച്ച ആവശ്യങ്ങളിൽ ഒരുമാസത്തിനകം തീരുമാനമെടുക്കുമെന്ന ധാരണയിലാണ്​ മാൾ തുറക്കുന്നത്​. കഴിഞ്ഞ നാലിനു ജില്ല കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗം, ഒമ്പതിന്​ കോർപറേഷൻ ക്ഷേമകാര്യ സമിതി നടത്തിയ ചർച്ച, കുടുംബശ്രീ ജില്ല മിഷൻ കോഡിനേറ്റർക്ക് സംരംഭകർ നൽകിയ മറുപടി എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ തുറക്കാൻ തീരുമാനിച്ചത്​. ഇതിന്​ മുന്നോടിയായി മാൾ അണു വിമുക്ത മാക്കി.

ഷോപുടമകൾ അവരവരുടെ സ്ഥാപനം ക്ലീൻ ചെയ്യുന്നതിനായി വെള്ളിയാഴ്​ച​ രാവിലെ 10ന്​ എത്തണമെന്ന്​ അറിയിച്ചിട്ടുണ്ട്​.വലിയ വാഗ്​ദാനം നൽകി, കൂടിയ വാടകവാങ്ങി അതിനൊത്തസൗകര്യങ്ങളാരുക്കാതെ സംരംഭകരെ ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണമുയർന്നത്​ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇത്​ സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.