ലോക്ഡൗൺ ഇളവിനെ തുടർന്ന് വിദേശ മദ്യഷാപ്പുകൾ വ്യാഴാഴ്ച തുറന്നപ്പോൾ കോഴിക്കോട് മിനി ബൈപാസിലെ ബിവറേജസിൽ അനുഭവപ്പെട്ട തിരക്ക്
കോഴിക്കോട്: മദ്യപാനികൾക്കൊപ്പം കൊറോണ വൈറസിനും 'സന്തോഷമേകി' മദ്യഷാപ്പുകൾ തുറന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജസ്, കൺസ്യൂമർഫെഡ് കടകളിൽ സാമൂഹിക അകലവും കോവിഡ് ചട്ടങ്ങളും പാലിക്കാതെയാണ് 55 ദിവസത്തിന്റെ ഇടവേളക്കു ശേഷം ജില്ലയിൽ മദ്യഷാപ്പുകൾ തുറന്നത്. ചിലയിടങ്ങളിൽ മാത്രം പൊലീസ് കാര്യങ്ങൾ നിയന്ത്രിച്ചു.
ഏപ്രിൽ അവസാന വാരം മദ്യഷാപ്പുകളിലും ബാറുകളിലും എക്ൈസെസ് സ്റ്റോക് പരിശോധിച്ച് സീൽ ചെയ്ത് പൂട്ടിയതായിരുന്നു. വ്യാഴാഴ്ച രാവിലെ എക്സൈസ് സംഘമെത്തിയാണ് ഓരോ ഇടത്തും തുറന്നുെകാടുത്തത്. സ്റ്റോക്കുണ്ടായിരുന്ന മദ്യം കാണാതായതുപോലുള്ള സംഭവങ്ങൾ ജില്ലയിലുണ്ടായില്ല.
സർക്കാർ ഉടമസ്ഥതയിലുള്ള മദ്യഷാപ്പുകൾ തുറക്കുന്ന രാവിലെ ഒമ്പതിന് മുമ്പുതന്നെ ആളുകളുെട നീണ്ട നിരയുണ്ടായിരുന്നു. എട്ടുമണിക്ക് തന്നെ പലരുമെത്തി. മിനി ബൈപ്പാസിലെ മദ്യഷാപ്പുകളിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു വരിനിൽക്കലും വിൽപനയും. നൂറുകണക്കിന് പേർ തൊട്ടുരുമ്മിനിന്നാണ് മദ്യം വാങ്ങി പോയത്.
അവശ്യ വസ്തുക്കൾ വാങ്ങാൻ പോകുന്നവരെപ്പോലും പിടിച്ചുനിർത്തി പരിശോധിക്കുന്ന െപാലീസ് മിനി ബൈപ്പാസിലെ മദ്യഷാപ്പുകളിലെ തിരക്ക് കണ്ടില്ലെന്ന് നടിച്ചു. ഗതാഗതക്കുരുക്കുൾപ്പെടെയുണ്ടായിട്ടും ഏറെ നേരവും ആരും നിയന്ത്രിക്കാനില്ലാത്ത അവസ്ഥയായിരുന്നു ഇവിടെ.
കഴിഞ്ഞതവണ ബെവ്ക്യൂ ആപ് വഴി മദ്യവിതരണം തുടങ്ങിയപ്പോൾ രോഗവ്യാപനം തടയാനുള്ള കൃത്യമായ നടപടികളെടുത്തിരുന്നു. ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ പുരട്ടകയും മദ്യം വാങ്ങാനെത്തുന്നവരുടെ ഫോൺ നമ്പറുകൾ എഴുതിയെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, വ്യാഴാഴ്ച ബിവറേജസ്, കൺസ്യൂമർഫെഡ് മദ്യഷാപ്പുകളിൽ അശ്രദ്ധയോടെയായിരുന്നു പ്രവർത്തനം. സാനിറ്റൈസറുണ്ടായിരുന്നത് ചിലയിടത്ത് മാത്രം. ഇടുങ്ങിയതും വൃത്തിഹീനവുമായ വഴികളിലാണ് വരി നിൽക്കുന്നത്. രോഗപ്പകർച്ചക്ക് കാരണമാകുന്ന ഈ ഇടങ്ങൾ അണുവിമുക്തമാക്കിയത് ചുരുക്കം ഇടത്ത് മാത്രം.
അതേസമയം, മദ്യഷാപ്പുകൾ തറുന്നതിനാൽ വ്യാജമദ്യ വിൽപനക്ക് കാര്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.കഴിഞ്ഞവർഷത്തേക്കാൾ വാഷും ചാരായവുമാണ് ഇത്തവണ ജില്ലയിൽ പലയിടത്തുനിന്നായി എക്സൈസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.