Posted On
date_range Updated On
date_range കിണറ്റിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി
നാദാപുരം: ഇയ്യങ്കോട് കിണറ്റിൽ ചാടിയ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്.
60 അടിയോളം താഴ്ചയും അഞ്ചടി വെള്ളവുമുള്ള കിണറ്റിൽനിന്ന് നാദാപുരം ഫയർഫോഴ്സ് സാഹസികമായി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേലക്കാട് ഫയർ സ്റ്റേഷനിൽനിന്ന് വി.വി. രാമദാസെൻറ നേതൃത്വത്തിൽ ഫയർ റസ്ക്യൂ ഓഫിസർമാരായ ആർ. രതീഷ്, പി. ഷിജേഷ്, ബബീഷ്, പി.ടി. വിവേക്, വിജേഷ്, ആർ. രഗിനേഷ്, പി.കെ. ജെയ്സൽ, കെ. ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.