Posted On
date_range Updated On
date_range കാറ്റിലും മഴയിലും വ്യാപക കൃഷിനാശം
കുറ്റ്യാടി: ശക്തമായ കാറ്റിലും മഴയിലും കാവിലുംപാറയിലെ മലയോര മേഖലയിൽ വ്യാപക കൃഷിനാശം. വ്യാഴാഴ്ച രാത്രിയിലാണ് ശക്തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ചത്.
മീമ്പറ്റിമലയിൽ ചേരുകളത്തിൽ സ്വപ്ന ബെന്നിയുടെ ഉടമസ്ഥതയിലുള്ള കുലച്ചതും കുലക്കാറായതുമായ 1000 നേന്ത്രവാഴ ശക്തമായ കാറ്റിൽ പൂർണമായും നശിച്ചു.
ഈ മേഖലയിൽ തെങ്ങ്, കവുങ്ങ്, ഫലവൃക്ഷങ്ങളും ഇടവിളകളും നശിച്ചു. കാവിലുംപാറ പഞ്ചായത്ത് ജനപ്രതിനിധികളും കൃഷി വകുപ്പ്, റവന്യൂ അധികൃതരും കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.