Posted On
date_range Updated On
date_range കുറ്റ്യാടിയിൽനിന്ന് കാണാതായ യുവതിയെ മാനന്തവാടിയിൽ കണ്ടെത്തി
കുറ്റ്യാടി: ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ യുവതിയെ കണ്ടെത്തി. മൈസൂരുവിൽനിന്ന് കൈവേലിയിൽ വിവാഹം ചെയ്തു കൊണ്ടുവന്ന യുവതിയെയാണ് കാണാതായത്. ഇൻജക്ഷൻ വെക്കാൻ കൈയിൽ കുത്തിെവച്ച സൂചിയുമായാണ് യുവതി സ്ഥലം വിട്ടത്.
സ്വേദശമായ മൈസൂരുവിലേക്ക് ബസിൽ പുറപ്പെട്ടിട്ടുണ്ടാവാം എന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് തൊട്ടിൽപാലം കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ടു. ഇതോടെ സബ്ഡിപ്പോയിലെ എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും വാട്സ്ആപ് സേന്ദശം നൽകി.
മാനന്തവാടിയലേക്കുള്ള ബസിൽനിന്ന് ഇവരെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൈസൂരുവിലേക്ക് പോകുകയാണെന്നാണ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.