Posted On
date_range Updated On
date_range ഇതാണ് ഭാഗ്യം... ബസിൻെറ ടയറിന് മുമ്പിൽ വീണ ബൈക്ക് യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു VIDEO
കുറ്റ്യാടി: ബൈക്ക് അപകടത്തിൽ പെട്ട യുവാവ് അദ്ഭുതകരമായി രക്ഷപെട്ടു. കുറ്റ്യാടി ടൗണിൽ നാദാപുരം റോഡിലാണ് യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
വൈകീട്ട് നാദാപുരം ഭാഗത്തു നിന്നു വന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. ബസ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങി വരുന്ന ബസിനെ മറികടക്കുന്നതിനിടെ ഡിവൈഡറിൽ തട്ടി ബസിന് മുന്നിലേക്ക് ബൈക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ബസിൻ്റെ മുൻ ചക്രം യുവാവിൻെറ തലയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ഇയാൾ വീണത്. ബൈക്ക് വീഴുന്നത് കണ്ട ബസ് ഉടൻ ബ്രേക്കിട്ട് നിർത്തുകയായിരുന്നു. സമീപത്തെ മേനിക്കണ്ടി ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറയിൽ ഈ രംഗം വ്യക്തമായി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.