തെരുവുനായുടെ കടിയേറ്റ അന്തർ സംസ്ഥാന തൊഴിലാളി റാം കുറ്റ്യാടി ഗവ.ആശുപത്രിയിൽ
Posted On
date_range Updated On
date_range തൊട്ടിൽപാലത്ത് തെരുവുനായ് ആക്രമണം: രണ്ടുപേർക്ക് കടിയേറ്റു
കുറ്റ്യാടി: തൊട്ടിൽപാലത്ത് രണ്ടുപേരെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചു. തൊട്ടിൽപാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് ശനിയാഴ്ച രാവിലെ കടിയേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും റാമിനെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ടൗണിൽ വിദ്യാർഥികൾ ഉൾപ്പെടെ ധാരാളം ആളുകളുള്ള സമയമായിരുന്നെങ്കിലും നായെ നാട്ടുകാർ അടിച്ചു കൊന്നതിനാൽ കൂടുതൽ പേർക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടു. ടൗണിൽ അലഞ്ഞുതിരിയുന്ന മറ്റു നായ്ക്കളെയും ഇതു കടിച്ചിട്ടുണ്ട്. കടിച്ചതിന് പേയിളകിയിട്ടുണ്ടോ എന്നു പരിശോധന നടത്തണമെന്ന് നാട്ടുകാരും ടാക്സി, തൊഴിലാളികളും വ്യാപാരികളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.