സന്തോഷ് സൂര്യ കുറ്റ്യാടി ഗവ. ആശുപത്രിക്ക് സമീപം തെരുവുനായ്​ക്കൾക്ക് ഭക്ഷണം നല്‍കുന്നു

തെരുവുനായ്​ക്കൾക്ക് അന്നമൂട്ടി സന്തോഷ്

കു​റ്റ്യാ​ടി: ലോ​ക്ഡൗ​ണി​ൽ പ​ട്ടി​ണി​യി​ലാ​യ തെ​രു​വു​നാ​യ്​​ക്ക​ൾ​ക്ക് അ​ന്ന​മൂ​ട്ടി പ്ര​വാ​സി യു​വാ​വ്. ഒ​ട്ടി​യ വ​യ​റു​മാ​യി അ​ല​യു​ന്ന നാ​യ്ക്ക​ൾ​ക്ക് ദി​വ​സ​വും ഭ​ക്ഷ​ണം ന​ൽ​കു​ക​യാ​ണ് സി​നി​മ-​നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി​യാ​യ ച​ങ്ങ​രം​കു​ള​ത്തെ സ​ന്തോ​ഷ്‌ സൂ​ര്യ.

ഭ​ക്ഷ​ണം കാ​റി​ല്‍ കൊ​ണ്ടു​വ​ന്നാണ്​ ഇ​വ​ക്ക് ന​ൽ​കു​ന്നത്​. കു​റ്റ്യാ​ടി മു​ത​ല്‍ നാ​ദാ​പു​രം വ​രെ യാ​ത്ര​ചെ​യ്ത് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക​യാ​ണ് ചെയ്യുന്നത്​. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രം​ഭി​ച്ച ഇൗ ​പ്ര​വൃ​ത്തി ഇ​ക്കൊ​ല്ല​വും തു​ട​രു​ന്നു.

ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് എ​വി​ടെ​യാ​യാ​ലും ഭ​ക്ഷ​ണം എ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ക​ലാ​ഭ​വ​ൻ മ​ണി ഫൗ​ണ്ടേ​ഷ​െൻറ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ മി​ക​വി​ന് സ​ന്തോ​ഷി​ന് പു​ര​സ്കാ​രം ​ ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - santhosh feeding stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.