Posted On
date_range Updated On
date_range നിപ: കുന്നുമ്മൽ പഞ്ചായത്തിലെ 25 സ്രവ പരിശോധന ഫലങ്ങളും നെഗറ്റിവ്
കുറ്റ്യാടി: കള്ളാട് മരിച്ച മുഹമ്മദലിയുടെ വീടുമായി സമ്പർക്കമുണ്ടായ ഹൈറിസ്ക് കാറ്റഗറിയിൽപെട്ട ഒരാളടക്കം കുന്നുമ്മൽ പഞ്ചായത്തിലെ 25 പരിശോധന ഫലങ്ങളും നെഗറ്റിവ്. മയ്യിത്ത് കുളിപ്പിച്ച ഒരാളുടെയും ബാക്കി 24 പേരുടെയും സ്രവങ്ങൾ വ്യാഴാഴ്ചയാണ് കുന്നുമ്മൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ശേഖരിച്ചത്. കുന്നുമ്മൽ പഞ്ചായത്തിൽ ഒറ്റ വാർഡുകളും കണ്ടെയ്ൻമെന്റ് സോണല്ല. മൊകേരി, കക്കട്ടിൽ ടൗണുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. വടകരയിൽനിന്ന് കുറ്റ്യാടിയിലേക്കുവരുന്ന ബസുകൾ മൊകേരിയിൽവന്ന് തിരിച്ചുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.