ബില്ലിങ് സോഫ്റ്റ് വെയർ തുറക്കാനായില്ല: മാവേലി സ്റ്റോറുകളിൽ വിൽപന മുടങ്ങി
കുറ്റ്യാടി: പുതിയ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്നം കാരണം ചില മാവേലി സ്റ്റോറുകളിൽ വിൽപന മുടങ്ങി. ഈ മാസം മുതൽ ഇ.ആർ.പി എന്ന സോഫ്റ്റ്വെയറാണ് ബില്ലിങ്ങിന് ഉപയോഗിക്കുന്നത്. കുറ്റ്യാടി, മുള്ളമ്പത്ത് മാവേലികളിലാണ് പ്രശ്നം ഉണ്ടായത്. എന്നാൽ, വേളം, കൈവേലി, തൊട്ടിൽപാലം, പള്ളിയത്ത് തുടങ്ങിയ മാവേലി സ്റ്റോറുകളിൽ ചെറിയ തോതിൽ മുടക്കം ഉണ്ടാവാറുണ്ടെന്നും തീരെ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പൊതുവെ സാധനങ്ങൾ കുറഞ്ഞ് ആളുകൾ വിഷമിക്കുമ്പോഴാണ് ഉള്ള സാധനങ്ങളും കിട്ടാത്ത സ്ഥിതിയായത്. പുതിയ സോഫ്റ്റ് വെയറായതിനാൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായതെന്ന് കുറ്റ്യാടി മാവേലി സ്റ്റോർ മാനേജർ പറഞ്ഞു. പ്രശ്നം കാരണം ബില്ലിങ് ഭാഗത്തെ ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു.
ജീവനക്കാർ എല്ലാവരും എത്തിയെങ്കിലും വെറുതെയിരിക്കേണ്ട സ്ഥിതിയായി. കുറ്റ്യാടി ടൗണിലായതിനാൽ നിരവധി ആളുകൾ ആശ്രയിക്കുന്ന സ്റ്റോറാണിത്. ബില്ലിന്റെ പ്രശ്നം കാണിക്കുന്ന നോട്ടീസ് ചില സ്റ്റോറുകൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.