കുറ്റ്യാടി ടൗണിൽ വയനാട് റോഡിൽ ശനിയാഴ്ച വൈകീട്ട് പെയ്ത മഴയിൽ
വെള്ളം പൊങ്ങിയപ്പോൾ
ഓവുചാൽ നിർമാണം പുനരാരംഭിച്ചില്ല; കുറ്റ്യാടി ടൗണിൽ വെള്ളപ്പൊക്കം
കുറ്റ്യാടി: രണ്ടുകോടിയോളം രൂപ ചെലവിൽ ആരംഭിച്ച കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി എങ്ങുമെത്തിയില്ല. മൂന്നു കൊല്ലം മുമ്പ് തുടങ്ങിയ പണി കരാറുകാരന്റെ അനാസ്ഥമൂലം സ്തംഭനാവസ്ഥയിലായതിനെ തുടർന്ന് കരാറുകാരനെ മാറ്റിയിരുന്നു. പുതിയ കരാറുകാരൻ പണി ഏറ്റെടുത്തെങ്കിലും ഓവുചാൽ പ്രവൃത്തി പുനരാരംഭിച്ചില്ല. പകരം മുമ്പ് നിർമിച്ച നടപ്പാതയിൽ കൈവരി നിർമിക്കുന്ന പണി കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.
നാദാപുരം, വയനാട്, കോഴിക്കോട് റോഡുകളിലാണ് ഓവുചാൽ നവീകരിച്ച് നടപ്പാതയും കൈവരിയും നിർമിക്കേണ്ടത്. എന്നാൽ, ഇത്ര കാലമായിട്ടും എവിടെയും ഓവുചാൽ നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഒന്ന് പൂർത്തിയാക്കാതെ മറ്റൊരിടത്ത് തുടങ്ങുകയാണുണ്ടായത്.
വേനൽമഴ ആരംഭിച്ചതോടെ ഇനി ഓവുചാൽ നിർമാണം തുടങ്ങിയാൽ അത് വാഹനങ്ങൾക്കും കാൽനടക്കാർക്കും പ്രയാസമാവും. ശനിയാഴ്ച വൈകീട്ട് പെയ്ത മഴയിൽ വയനാട് റോഡിൽ വെള്ളം പൊങ്ങി ഗതാഗതം സ്തംഭിച്ചു. ഇതേ സ്ഥിതി നാദാപുരം റോഡിലുമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.