സുവീരനെ മർദിച്ചതിൽ പ്രതിഷേധിച്ച് വേളം കേളോത്ത്മുക്കിൽ നടന്ന സി.പി.എം പ്രകടനം
Posted On
date_range Updated On
date_range ബി.ജെ.പി പ്രവർത്തകരുടെ മർദനമേറ്റ സംവിധായകൻ സുവീരനെ സി.പി.എം നേതാക്കൾ സന്ദർശിച്ചു
വേളം: ബി.ജെ.പി പ്രവർത്തകരുടെ മർദനത്തിൽ പരിക്കേറ്റ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും സംവിധായകനുമായ സുവീരനെയും ഭാര്യ അമൃതയെയും സി.പി.എം നേതാക്കൾ സന്ദർശിച്ചു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടരിയേറ്റ് അംഗങ്ങളായ കെ.കെ. ലതിക, കെ.കെ. ദിനേശൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, കുന്നുമ്മൽ ഏരിയ സെക്രട്ടരി കെ.കെ. സുരേഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.സി. ഷൈജു, സി.പി.എം വേളം ലോക്കൽ സെക്രട്ടറി പി. വത്സൻ, സുരേന്ദ്രൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
മർദനത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി. കേളോത്ത് മുക്കിൽ നടന്ന പ്രതിഷേധ യോഗത്തിൽ പി.സി. ഷൈജു, പി. വത്സൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.