മർദനമേറ്റ ഓട്ടോ ഡ്രൈവർ ബഷീർ
Posted On
date_range Updated On
date_range ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം: പ്രതി ഒളിവിൽ
കുറ്റ്യാടി: തളീക്കരയിൽ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. മൂരിപ്പാലം എടകൂടത്തിൽ ബഷീറിനെ (47) കഴിഞ്ഞ പെരുന്നാൾ ദിവസം രാവിലെ മൂരിപ്പാലത്തിനടുത്ത് ബൈക്കിലെത്തി മർദിച്ചെന്നാണ് പരാതി.
സാരമായി പരിക്കേറ്റ ബഷീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പരവന്റവിടെ ഫവാസിനെതിരെ (22) കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ തളീക്കരയിലും കുറ്റ്യാടിയിലും പ്രകടനം നടത്തി. പ്രതി ഒളിവിലാണെന്ന് കുറ്റ്യാടി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.