Posted On
date_range Updated On
date_range അശ്വിനിയും മിസ് കേരള മത്സരത്തിന്
കുറ്റ്യാടി: 21 ന് കൊച്ചിയിൽ നടക്കുന്ന മിസ്കേരള മത്സരത്തിന് ഭിന്നശേഷിക്കാരി അശ്വിനി കാപ്പുമ്മലും. മത്സരത്തിൽ പങ്കെടുക്കുന്ന ഏക ഭിന്ന ശേഷിക്കാരി കൂടിയാണ് കുറ്റ്യാടി തണൽ കരുണ സ്പെഷ്യൽ സ്കൂൾ വൊക്കേഷണൽ വിങ് വിദ്യാർഥിനിയായ അശ്വനി.
കർഷക തൊഴിലാളി വേളം ചെറുകുന്ന് കാപ്പുമ്മൽ കുമാരൻ്റെയും മാതുവിൻ്റെയും മകളാണ്. നേരത്തെ നടന്ന മിസ് കേരള ഡിജിറ്റൽ ഒഡിഷനിൽ വിജയിയായിട്ടുണ്ട് . 21ന് കൊച്ചിയിൽ നടക്കുന്ന ഫിസിക്കൽ ഒഡീഷനിലാണ് ഇനി മാറ്റുരക്കാനുള്ളത്. ബ്യൂട്ടി ഇൻ ഡൈവേഴ്സിറ്റി എന്നതാണ് ഇത്തവണത്തെ മത്സര പ്രമേയം. നൃത്തത്തിലും അഭിനയത്തിലും അഭിരുചിയുള്ള അശ്വിനി ആ ഇനങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്.
സിനിമാ നടിയാവണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തണൽ - കരുണ ടീം, സ്കൂൾ പ്രിൻസിപ്പൽ സഹാധ്യാപകർ എന്നിവർ അശ്വനിക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.