ഭാര്യയെ മർദിച്ച പരാതിയിൽ അറസ്​റ്റിൽ


കുറ്റ്യാടി: ഗാർഹിക പീഡനം സംബന്ധിച്ച ഭാര്യയുടെ പരാതിയിൽ ഭർത്താവ്​ അറസ്​റ്റിൽ. വേളം പെരുവയലിലെ എം.എം. അഗ്രി പാർക്ക് ഉടമ മടക്ക്‌ മൂലയിൽ അബ്​ദുലത്തീഫിനെയാണ് (40) കുറ്റ്യാടി പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. ഒന്നര മാസം മുമ്പ് ഭർത്താവ്​ മർദിക്കുന്നതായി പരാതി നൽകിയിരുന്നു. തുടർന്ന്​ സ്വന്തം വീട്ടിലായിരുന്നു. പേരാമ്പ്ര ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റി​െൻറ ഉത്തരവു പ്രകാരം കഴിഞ്ഞ വ്യാഴാഴ്​ച മക്കളെ സന്ദർശിക്കാൻ മടക്ക മൂലയിൽ വീട്ടിൽ എത്തിയപ്പോർ അബ്​ദുലതീഫും ബന്ധുക്കളും മർദിച്ചെന്നാണ് പരാതി.

കൈത്തോക്കുപയോഗിച്ച് വെടിവെച്ചതായും നേരിയ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു. മൂന്ന് മക്കൾ ഇവർക്കുണ്ട്. കുറ്റ്യാടി എസ്.ഐ. അറസ്​റ്റു ചെയ്ത പ്രതിയെ റിമാൻഡ്​ ചെയ്തു.


Tags:    
News Summary - Arrested for assaulting wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.