ചെ​റി​യ​കു​മ്പ​ള​ത്ത്​ സ്വ​കാ​ര്യ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ൽ

കുറ്റ്യാടിയിൽ അപകട പരമ്പര; 17ഓളം പേർക്ക് പരിക്ക്

കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട്​ റോ​ഡി​ൽ ചെ​റി​യ​കു​മ്പ​ള​ത്ത്​ കു​റ്റ്യാ​ടി പാ​ല​ത്തി​ന്​ സ​മീ​പം സ്വ​കാ​ര്യ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്​ 15 പേ​ർ​ക്ക്​ പ​രി​ക്ക്. കു​റ്റ്യാ​ടി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കേ​ട്ടേ​ക്ക്​ പോ​കു​ന്ന വൈ​റ്റ്​​ റോ​സ്​ ബ​സും എ​തി​ർ​വ​ശ​ത്തു നി​ന്നു വ​രു​ന്ന ഭാ​ര​ത്​ ബെ​ൻ​സി​ന്റെ ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ്​ അ​പ​ക​ടം.

ബ​സ്​ കാ​റി​ൽ ഉ​ര​സി​യ ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട്​ ദി​ശ​മാ​റി എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​രു​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഏ​ഴ് പേ​രെ കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ൽ ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഷാലു പന്നക്കീഴിൽ (23), സുമ ചേലൻതോട്ടത്തിൽ (50), നാണു പുതിയോട്ടിൽ (70), നിഷ അമ്പലക്കുളങ്ങര (45), അഷ്റഫ് ബാലുശ്ശേരി (48), അബ്ദുൽ സലാം കൂത്താളി (50), ചന്ദ്രൻ (60), കുഞ്ഞി കേളപ്പൻ നായർ (65), രമ്യ (37), സീമ (40), ചന്ദ്രൻ (69), രജികുമാർ (52), സ്തനിക (32), അബ്ദുൽ സലാം (50), ചന്ദ്രൻ (45), ഷിജിന (37)

തുടങ്ങിയ 27 പേർക്കാണ് പരിക്കേറ്റത്. അ​പ​ക​ടം പ​റ്റി​യ ലോ​റി നീ​ക്കു​ന്ന​തി​നി​ട​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​മാ​യി ചെ​റി​യ​തോ​തി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ജ​ന​കീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

വ​യ​നാ​ട്​ റോ​ഡി​ൽ ഓ​ത്യോ​ട്ട്​ പാ​ല​ത്തി​ന​ടു​ത്ത് ഗു​ഡ്​​സ്​ വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്ക്.​ വ​യ​നാ​ട്​ ഭാ​ഗ​ത്തു നി​ന്ന്​ കു​റ്റ്യാ​ടി​യി​ലേ​ക്ക്​​ കോ​ഴി​മു​ട്ട​യു​മാ​യി വ​രു​ന്ന വാ​ൻ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ത്തി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് തെ​ങ്ങി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

കു​റ്റ്യാ​ടി ഓ​തേ്യാ​ട്ട്​ മ​ര​ത്തി​ലി​ടി​ച്ച ഗു​ഡ്​​സ്​ വാ​നി​ന്റെ മു​ൻ​ഭാ​ഗം

പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പാ​റ​ക്കാ​ട്​ സ്വ​ദേ​ശി സെ​ൻ​സ​ൻ (52),എ​റ​ണാ​കു​ളം സ്വ​ദേ​ശി റ​ഫീ​ക്ക് (46) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊക്കയിലേക്ക്​ നിയന്ത്രണം വിട്ട കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ചു​ര​ത്തി​ൽ നാ​ലാം വ​ള​വി​ൽ കൊ​ക്ക​യി​ലേ​ക്ക്​ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കാ​ർ പ​കു​തി ഭാ​ഗം ത​ങ്ങി നി​ന്ന​തി​നാ​ലാ​ണ്​ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. താ​ഴേ​ക്ക്​ പ​തി​ച്ചി​രു​ന്നെ​ങ്കി​ൽ മു​ഴു​വ​ൻ പേ​ർ​ക്കും ജീ​വ​ഹാ​നി സം​ഭ​വി​ച്ചേ​നെ.

കു​റ്റ്യാ​ടി ചു​ര​ത്തി​ൽ നാ​ലാം വ​ള​വി​ൽ കൊ​ക്ക​യി​ലേ​ക്ക്​ നി​യ​ന്ത്ര​ണം വി​ട്ട്​ താ​ഴെ വീ​ഴാ​തെ ത​ങ്ങി​നി​ൽ​ക്കു​ന്ന കാ​ർ

കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്ക്​ വ​രു​ന്ന കാ​റി​ൽ മൂ​ന്നം​ഗം കു​ടും​ബ​മാ​ണ്​​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു.

Tags:    
News Summary - Accidents series in Kuttiady; Around 17 people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.