കുളങ്ങരത്താഴ സൂപ്പർമാർക്കറ്റിൽ കയറിയ കാട്ടുപന്നി
Posted On
date_range Updated On
date_range കുളങ്ങരത്താഴയിൽ കടയിൽ കാട്ടുപന്നി കയറി
കുറ്റ്യാടി: കുളങ്ങരത്താഴയിൽ പട്ടാപ്പകൽ കടയിൽ കാട്ടുപന്നി കയറി. കരണ്ടോട് ഭാഗത്തുനിന്ന് ഓടിയെത്തിയ പന്നിയാണ് വൈകീട്ട് ഹോം മാർട്ട് സൂപ്പർമാർക്കറ്റിൽ കയറിയത്. കടക്കകത്തുകൂടി രണ്ടുവട്ടം ഓടിയശേഷം വന്നവഴിക്കുതന്നെ ഇറങ്ങിയോടി.
നാശനഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന് ഉടമ പറഞ്ഞു. ഈ ഭാഗത്ത് ആദ്യമാണ് കാട്ടുപന്നി എത്തുന്നത്. കായക്കൊടി പഞ്ചായത്തിന്റെ ഉൾഭാഗങ്ങളിൽ കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.