representation image
Posted On
date_range Updated On
date_range 7000 തേങ്ങയും കൂടയും കത്തി നശിച്ചു
കുറ്റ്യാടി: കായക്കൊടി തളീക്കര റോഡിൽ സലിം എളമാൻകുളങ്ങരയുടെ തേങ്ങാക്കൂടയും 7000 തേങ്ങയും കത്തി നശിച്ചു. ഏകദേശം ഒരു ലക്ഷത്തി പതിനയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നാദാപുരത്തുനിന്നും അസി. സ്റ്റേഷൻ ഓഫിസർ ഇ.സി. നന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന എത്തി തീയണച്ചു. സീനിയർ ഓഫിസർ എം. പ്രവീൺകുമാർ, ഓഫിസർമാരായ എ. സതീശൻ, എൻ.കെ. അഖിൽ, വൈഷ്ണവിത്ത്, വി. ലികേഷ്, കെ.എം. ഷിജു, ആർ. രതീഷ്, പി.കെ. ജൈസൽ, എം. സജീഷ്, കെ.എം. ലിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.