കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ യൂത്ത്
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്
കുന്ദമംഗലം: ഒരുവർഷം മുമ്പ് നിർമിച്ച പുതിയ കെട്ടിടം വിള്ളൽ വീഴുകയും പൊളിയുകയും ചെയ്ത സാഹചര്യത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഒരു കോടി രൂപ ചെലവഴിച്ച് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്ത പുതുതായി പണിത കെട്ടിടം ഏതു നിമിഷവും തകരാവുന്ന അവസ്ഥയിൽ ആയിട്ടും ഇടപെടാത്ത പി.ടി.എ. റഹീം എം.എൽ.എ വലിയ അഴിമതിക്ക് കൂട്ടുനിൽക്കുന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധ പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനിൽ ലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് റജിൻ ദാസ് കുന്നത്ത്, മനു, യദു, ഷാരോൺ, സുധിൻ, സലീം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.