പാലം ഉയർത്തിപ്പണിയാൻ നിലവിലുള്ള കോൺക്രീറ്റ് പാലം പൊളിച്ച നിലയിൽ

അനുമതി ലഭിക്കുന്നതിന് മുമ്പ് പാലം പൊളിച്ചു; നാട്ടുകാർ ദുരിതത്തിൽ

കുന്ദമംഗലം: 16-ാം വാർഡ് പൈങ്ങോട്ടുപുറം ഈസ്റ്റിലെ കിഴക്കയിൽ റോഡിൽ പാലം ഉയർത്തി പണിയാൻ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് നിലവിലുള്ള കോൺക്രീറ്റ് പാലം പൊളിച്ചു മാറ്റി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കിഴക്കയിൽ, വെളുത്താറമ്പത്ത് പ്രദേശത്തുള്ളവർ ഇതുമൂലം യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നു.

നാട്ടുകാർ പണികഴിപ്പിച്ച പാലം പൊളിക്കുന്നത് അറിയിച്ചിട്ടില്ല എന്ന പരാതിയുമുണ്ട്. ശക്തമായ മഴയുണ്ടാകുമ്പോൾ പാലത്തിന് മുകളിലൂടെയുള്ള മഴവെള്ള പാച്ചിലിന് പരിഹാരമുണ്ടാക്കുന്നതിനാണ് തോടിന് കുറുകെയുള്ള പാലം ഉയർത്തുന്നത്. കിഴക്കയിൽ റോഡിൽ കൂടി വെള്ളം ഒഴുകുന്നത് തടയാൻ 2020 ൽ പഞ്ചായത്ത് ഭരണസമിതിയാണ് 6.5 ലക്ഷം രൂപ വകയിരുത്തിയിരുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങി പ്രവൃത്തി ആരംഭിക്കാൻ പഴയ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല. അനുമതി വാങ്ങാതെ പ്രവൃത്തി ആരംഭിച്ചത് കൊണ്ടാണ് ഇപ്പോൾ പ്രവൃത്തി നിർത്തിവെക്കേണ്ടി വന്നിട്ടുള്ളത്.

Tags:    
News Summary - The bridge was demolished before permission was obtained; The natives are in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.