പൊയിൽതാഴം പീപിൾസ് വില്ലേജിന്‍റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്​വി നിർവഹിക്കുന്നു

പീപിൾസ് വില്ലേജ്​ ശിലാസ്ഥാപനം

കുന്ദമംഗലം: പീപിൾസ് ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന മാതൃകാപദ്ധതികളാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ. പൊയിൽതാഴം പീപിൾസ് വില്ലേജിന്‍റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

പുതുതായി നിർമിക്കുന്ന നാല് വീടുകളുടെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്​വി നിർവഹിച്ചു. പിലാശ്ശേരിയിൽ നാല് കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനുള്ള സ്ഥലത്തിന്‍റെ രേഖകൾ ശറഫുദ്ദീൻ പിലാശ്ശേരിയും നാസർ പിലാശ്ശേരിയും പീപിൾസ് ഫൗണ്ടേഷന് കൈമാറി. കുന്ദമംഗലത്ത് ആരംഭിക്കുന്ന കുടിവെള്ളപദ്ധതിയുടെ ഫണ്ട് സമർപ്പണം കുന്ദമംഗലം ഏരിയ ജനസേവന വിഭാഗം വനിത കോഓഡിനേറ്റർ സുമയ്യ നിർവഹിച്ചു.

വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ അസ്‌ലം ചെറുവാടി, ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു, ഒ. അബ്ദുറഹ്മാൻ മാസ്റ്റർ, കെ. സാറ സുബൈർ എന്നിവർ സംസാരിച്ചു. ആർ.കെ. അബ്ദുൽ മജീദ് സ്വാഗതവും പി.എം. ശരീഫുദ്ദീൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - People's Village Foundation stone laying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.