കണ്ടെയ്ൻമെൻറ്​ മേഖലക്കടുത്ത്​ ബാറിൽ കച്ചവടം തകൃതി



കുന്ദമംഗലം: കാരന്തൂർ ഓവുങ്ങരയിൽ കണ്ടെയ്ൻമെൻറ്​ മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിലേക്ക് ജനക്കൂട്ടമെത്തുന്നത് സർവനിയന്ത്രണങ്ങളും കാറ്റിൽ പറത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡിലാണ് ബാറുള്ളത്. ബാറിനടുത്തുകൂടിയുള്ള ഉപറോഡിന് എതിർവശം പത്തൊമ്പതാം വാർഡാണ്. ഈ വാർഡ് ശനിയാഴ്​ച രാത്രിയിൽ കണ്ടെയ്ൻമെൻ്റ് മേഖലയായി പ്രഖ്യാപിച്ചതാണ്. റോഡ് രണ്ടു വാർഡിലേക്കുമുള്ളതാണെങ്കിലും മേഖലയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അടക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, ദേശീയപാത 766 നോട് ചേർന്ന് ഉപറോഡ് അടക്കുന്നതിനുപകരം ബാറുകാരുടെ സൗകര്യം കണക്കിലെടുത്ത് അവരുടെ ഗെയ്റ്റ് കഴിഞ്ഞാണ് അധികൃതർ അടച്ചിരുന്നത്. ബാറിലേക്ക് ദേശീയ പാതയിൽ നിന്ന് സ്വകാര്യ വഴി ഉണ്ടെങ്കിലും വാഹനങ്ങൾക്ക് പോകാനുള്ള റോഡില്ല. ഇതുകാരണം ബാറിലേക്ക് ഉപറോഡിലൂടെ വാഹനങ്ങളുടെ ഘോഷയാത്രയായിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ്​ ജനക്കൂട്ടം ബാറിലെത്തിയത്.

ഇതിൽ പ്രതിഷേധവുമായി തിങ്കളാഴ്​ച നാട്ടുകാർ സംഘടിച്ചെത്തിയതോടെയാണ് അധികൃതർ ദേശീയ പാതയോടു ചേർന്ന ഉപറോഡ് അടച്ചത്. ഇപ്പോൾ ദേശീയ പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്​താണ് ബാറിലേക്ക് ആളുകൾ എത്തുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.