കോഴിക്കോട്: ഉപ്പും വിനാഗിരിയും ചേർത്ത് തയാറാക്കുന്ന പഴം, പച്ചക്കറി കൊണ്ടുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് കോഴിക്കോട് കോർപറേഷൻ നിരോധിച്ചു. കോർപറേഷൻ പരിധിയിൽ എവിടെയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഇത്തരം ഭക്ഷണസാധനങ്ങൾ വിൽക്കാൻ അനുമതിയില്ല.
കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളും രാസലായനിയും കഴിച്ച് കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികൾക്ക് പൊളലേറ്റ സംഭവത്തെ തുടർന്നാണ് കോർപറേഷൻ സെക്രട്ടറിയുടെ ഉത്തരവ്. ഇത്തരം വസ്തുക്കൾ കഴിച്ച് ആരോഗ്യപ്രശ്നമുണ്ടായതായി പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വീണ്ടും പരാതി ലഭിച്ചതായി സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.