കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; സംഭവത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് സൂചന

കൊയിലാണ്ടി: ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയശേഷം ഉപേക്ഷിച്ചു. മുത്തമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ(39)യെയാണ് ഞായറാഴ്ച രാത്രി 11 മണിയോടെ വാഹനത്തിലെത്തിയ സംഘം വീട്ടിനടുത്തുനിന്നും തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വഴിയില്‍ ഇറക്കി വിടുകയും ചെയ്​തു. ഹനീഫക്ക്​ മുഖത്തും തലയിലും ദേഹത്തുമൊക്കെ പരിക്കേറ്റിട്ടുണ്ട്. സംഘത്തിൽ നാലു പേരുള്ളതായാണു വിവരം. അവശനായി വീട്ടിലെത്തിയ ഹനീഫനെ ബന്ധുക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തട്ടിക്കൊണ്ടു പോകൽ നടന്നതി​െൻറ ഇരുന്നൂറ്​ മീറ്റര്‍ അകലെ റോഡരികില്‍ നിന്ന് എയര്‍ പിസ്റ്റള്‍ പരിസര വാസിക്കു ലഭിച്ചിരുന്നു. ഇത് കൊയിലാണ്ടി സി.ഐ. എന്‍. സുനില്‍ കുമാര്‍, എസ്.ഐമാരായ ശ്രീലേഷ്, അനൂപ് എന്നിവര്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോകൽ അറിഞ്ഞ ഉടനെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. വടകര റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസ്, ഡി.വൈ.എസ്​.പി കെ.കെ. അബ്ദുള്‍ ഷെറീഫ്,എന്നിവരുടേ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മൂന്നു വര്‍ഷം ഖത്തറിലായിരുന്ന ഹനീഫ. മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തുമായുള്ള പ്രശ്നങ്ങൾ തട്ടി കൊണ്ടുപോകലിനു പിന്നിലുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു. സമീപകാലത്തെ രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണിത്. ജൂലൈ 13 ന് ആണ് ആദ്യ സംഭവം നടന്നത്​. അരിക്കുളം ഊരള്ളൂരില്‍ മാതോത്ത് മീത്തല്‍ അഷറഫ്(35) നെയാണ് വീട്ടിൽ എത്തിയ അഞ്ച് അംഗ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോയത്​.

സ്വര്‍ണം കടത്തലുമായി ബന്ധപ്പെട്ടായിരുന്നു ഈ തട്ടിക്കൊണ്ടു പോകല്‍. അന്നു രാത്രി 12 മണിയോടെ കുന്ദമംഗലത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ഈ കേസി​െൻറ അന്വേഷണത്തിൽ യഥാർഥ പ്രതികളെ കണ്ടെത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ പ്രവർത്തിച്ച മൂന്നു കൊടുവള്ളി സ്വദേശികളെ സംഭവത്തിൽ അറസ്റ്റു ചെയ്തിരുന്നു. നേരത്തെ നടന്ന തട്ടിക്കൊണ്ടു പോകലുമായി പുതിയ സംഭവത്തിനുബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം

Tags:    
News Summary - Young man abducted and beaten in Koyilandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.