ഹോട്ടലിലെ പാചക വാതക സിലിണ്ടറിനു തീ പിടിച്ചപ്പോൾ
കൊയിലാണ്ടി: ഹോട്ടലിലെ പാചകവാതക സിലിണ്ടറിനു തീപിടിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് കൊല്ലം ചിറക്കു സമീപമുള്ള ഫോർടിസ് എന്ന ഹോട്ടലിലെ പാചക ഗ്യാസിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തി തീകെടുത്തി ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തേക്കു മാറ്റി. അസി. സ്റ്റേഷൻ ഓഫിസർ പ്രമോദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ മജീദ്, ബബീഷ്, ഷാജു, ശ്രീരാഗ് ഹോംഗാർഡ് സുജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.