കൊ​യി​ലാ​ണ്ടി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ദേ​ശീ​യ​പാ​ത​യി​ലെ ത​ക​ർ​ച്ച

നഗരഹൃദയത്തിലെ റോഡ് തകർന്നുതന്നെ!

കൊയിലാണ്ടി: നഗരഹൃദയത്തിലെ റോഡ്‌ നന്നാക്കാൻ ഇനി എത്ര കാലം കാത്തിരിക്കണം? പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ദേശീയപാതയാണ് പാടെ തകർന്നു കിടക്കുന്നത്. മാസങ്ങളായിട്ടും ശരിയായ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല. ഇടക്ക് തകർന്നിടത്ത് മെറ്റൽ ഇട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

അനുദിനം തകർച്ച കൂടുകയാണ്. പഴയ ബസ് സ്റ്റാൻഡ് പൊളിച്ചതിനാൽ കണ്ണൂർ ഭാഗത്തേക്കു പോകുന്ന ബസ് യാത്രക്കാരുടെ കാത്തുനിൽപു കേന്ദ്രം ഇവിടെയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴികളിൽ കുടുങ്ങി അപകടമുണ്ടാകുന്നു. മഴയിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ കുഴികൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.

Tags:    
News Summary - road in the heart of the city is broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.