കൊ​യി​ലാ​ണ്ടി​യി​ലെ വൈ​ദ്യു​തി ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ

വൈദ്യുതി വാഹനങ്ങൾക്കായി കൊയിലാണ്ടിയിൽ ചാർജിങ് സ്റ്റേഷനുകൾ തയാർ

കൊയിലാണ്ടി: വൈദ്യുതി ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നതിന് നഗരത്തിൽ സംവിധാനമായി. കെ.എസ്.ഇ.ബിയുടെ പോൾ മൗണ്ടന്റ് ചാർജിങ് സ്റ്റേഷൻ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷൻ, ബപ്പൻകാട്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ചു.

കാർ, ഒട്ടോറിക്ഷ, സ്കൂട്ടർ എന്നിവക്ക് ഉപയോഗിക്കാം. യൂനിറ്റിന് സർവിസ് ചാർജടക്കം പതിമൂന്നു രൂപയാണ് നിരക്ക്. വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ നിലവിൽ വരുന്നത് കൂടുതൽ പേരെ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് ആകർഷിപ്പിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Preparing charging stations for electric vehicles in Koyilandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.