അപകടത്തിൽ പരിക്കേറ്റ മൻസൂർ ആശുപത്രിയിൽ

ഹോട്ടൽ ജീവനക്കാരനെ ഇടിച്ചിട്ട് ലോറി നിർത്താതെ പോയി; പിന്തുടർന്ന് നാട്ടുകാർ പിടികൂടി

കൊയിലാണ്ടി: ഹോട്ടൽ ജീവനക്കാരനെ ഇടിച്ച് നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി സി.എം ഹോട്ടൽ ജീവനക്കാരനായ കൊളക്കാട് മണ്ണാർകണ്ടി മൻസൂറിനെ (45) കോഴിക്കോട് മെഡിൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്താതെ പോയ ലോറി ഡ്രൈവർ കണ്ണൂർ അഴീക്കോട് സ്വദേശി പനയൻ വി. മോഹനനെ നാട്ടുകാർ പിടികൂടി കൊയിലാണ്ടി പൊലീസിൽ ഏൽപ്പിച്ചു. 

ദേശീയപാതയിൽ തിരുവങ്ങൂരിനു സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. സാരമായി പരിക്കേറ്റ മൻസൂറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

നിർത്താതെ പോയ ലോറി തിരുവങ്ങൂരിൽ മറ്റൊരു വാഹനത്തിനെ ഇടിക്കാനും ശ്രമിച്ചു. ഇതിനിടെ ഡ്രൈവർ ഇറങ്ങി ഓടിയപ്പോൾ പിന്തുടർന്ന നാട്ടുകാർ അത്തോളി റോഡിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

Tags:    
News Summary - hit and run case i koyilandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.