ചികിത്സ സഹായ കമ്മിറ്റിയുടെ പേരിൽ തട്ടിപ്പിനു ശ്രമം; യുവാവിനെതിരെ പരാതി

കൊയിലാണ്ടി: കൈതക്കൽ മീത്തൽ ഗോപിയുടെ ചികിത്സ കമ്മിറ്റിയുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി പണം തട്ടാൻ ശ്രമം. സംഭവത്തിൽ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി.

ഇരുവൃക്കകളും തകരാറിലായ യുവതിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കീഴരിയൂരിലും നടേരി കാവുംവട്ടത്തും രണ്ടു കമ്മറ്റികളുണ്ട്. ഇതിനിടയിലാണ് ഓടക്കൽ ഫെബിൻ (23) കമ്മിറ്റിയുടെ പേരിൽ എന്ന വ്യാജേനെ മറ്റു പലരുടെയും ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളുമൊക്കെ ഉൾപ്പെടുത്തി തട്ടിപ്പു നടത്താൻ ശ്രമിച്ചത്. കീഴരിയൂരിലെയും കാവുംവട്ടത്തെയും കമ്മിറ്റികൾ പുറത്തിറക്കിയ ഓൺലൈൻ പോസ്റ്ററിൽ അക്കൗണ്ട് വിവരങ്ങളടങ്ങിയ ഭാഗം നീക്കം ചെയ്ത് പ്രദേശത്തെ മറ്റു പലരുടെയും ബാങ്ക് വിവരങ്ങളും ഗൂഗിൾ പേ നമ്പറും ചേർത്ത് കൃത്രിമം നടത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്.

പ്രദേശത്തെ ചില വിദ്യാർഥി കളുമായി സൗഹൃദം നടിച്ച് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി അവരുടെ അക്കൗണ്ട് വിവരങ്ങളും ഗൂഗിൾ പേ നമ്പറും ശേഖരിച്ചത്. ഈ വിദ്യാർഥികളും രക്ഷിതാക്കളുമാണ് തട്ടിപ്പ് ശ്രമം കമ്മിറ്റിയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്. രണ്ടാമത്തെ തവണയാണ് ഇയാൾ ഈ തട്ടിപ്പിനു ശ്രമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസിലാണ് പരാതി നൽകിയത്.

Tags:    
News Summary - fraud in the name of Medical charity Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.