കയറ്റി കൊണ്ടുപോകാൻ മുറിച്ചിട്ട നാട്ടുമരങ്ങൾ
കൊയിലാണ്ടി: യാതൊരു നിയന്ത്രണവുമില്ലാതെ നാട്ടിൻപുറങ്ങളിലെ മരങ്ങൾ മുറിച്ച് കടത്തുന്ന സംഘങ്ങൾ നാടിനെ മൊട്ടക്കുന്നാക്കുന്നു. ഉപ്പുത്തി, മുരിക്ക്, അക്കേഷ്യ, പുളി, കശുമാവ് തുടങ്ങിയ മരങ്ങളാണ് നാട്ടിൽനിന്ന് അപ്രത്യക്ഷമാവുന്നത്. ചെറിയ വിലകൊടുത്ത് വീട്ടുടമകളിൽനിന്ന് വാങ്ങിക്കുന്ന ഇത്തരം മരങ്ങൾ മുറിച്ച് വിവിധ ആവശ്യങ്ങൾക്ക് അന്തർ സംസ്ഥാനങ്ങളിലേക്കും അയൽ ജില്ലകളിലേക്കും ലോറിയിൽ എത്തിക്കുകയാണ്.
നാട്ടിൻപുറത്തെ ഏജൻസികൾ വഴിയാണ് മരം കണ്ടെത്തുന്നത്. തുടർന്ന് മരം വ്യാപാരികൾ സ്ഥലത്തെത്തും. വീട്ടുകാർ മരം വിൽക്കാൻ തയാറല്ലെങ്കിൽ പോലും അവരെ നിരന്തരം ശല്യം ചെയ്ത് മരം കച്ചവടം ചെയ്യുകയാണ് പതിവ്. കീഴരിയൂർ, നടുവത്തൂർ, മാവട്ട്, നിടുംപൊയിൽ, നരക്കോട് മല, കാവുംവട്ടം എന്നിവടങ്ങളിലാണ് ഇത്തരം സംഘത്തിന്റെ പ്രധാന കച്ചവട കേന്ദ്രങ്ങൾ. പല സ്ഥലത്തും ഇവർക്ക് നാട്ടിൽ ഏജൻസികളും പ്രവർത്തിക്കുന്നു.
കൂട്ടത്തിൽ സംരക്ഷിത വനങ്ങളിലുൾപ്പെട്ട ചന്ദന മരങ്ങളും ഇവർ കൈവശപ്പെടുത്തുന്നു. വീട്ടുകാർ വിൽക്കാൻ തയാറല്ലെങ്കിൽ ഉടമസ്ഥർ സ്ഥലത്തില്ലാത്ത അവസരത്തിൽ രാത്രിയിൽ ഇവ മുറിച്ചു കടത്തുന്ന പതിവുമുണ്ട്. നാട്ടുമരങ്ങൾ സംരക്ഷിക്കാൻ യാതൊരുവിധ പദ്ധതിയും ഇല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.