പ​ത്മ​നാ​ഭ​ൻ പൊ​യി​ൽ​ക്കാ​വി​​െൻറ ‘രാ​വ​ണ​ൻ പ​രു​ന്ത്’ പുസ്തകം പ്ര​കാ​ശ​ന ചെയ്യുന്നു

അച്ഛ​െൻറയും മകളുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കൊയിലാണ്ടി: അച്ഛ​െൻറയും മകളുടെയും പുസ്തകങ്ങൾക്ക് ഒരേ വേദിയിൽ പ്രകാശനം. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിലായിരുന്നു പരിപാടി. പത്മനാഭൻ പൊയിൽക്കാവിന്റെ 'രാവണൻ പരുന്ത്' കഥാ സമാഹാരവും മകൾ വിനീത മണാട്ടിന്റെ 'ജ്യോതിർഗമയ' ബാലസാഹിത്യ നോവലും 'കഥയിൽനിന്നു കണാരേട്ടൻ ഇറങ്ങിപ്പോയപ്പോൾ' കഥാസമാഹാരവുമാണ് പ്രകാശനം ചെയ്തത്. രമേശ് കാവിൽ, ചലച്ചിത്ര സംവിധായകൻ ദീപേഷ് എന്നിവരാണ് പ്രകാശനം ചെയ്തത്.

1965 മുതൽ 75 വരെ പത്മനാഭൻ എഴുതിയ കഥകളാണ് രാവണൻ പരുന്തിൽ ഉൾപ്പെടുത്തിയത്. ആകാശവാണിയിൽ നിരവധി നാടകങ്ങളും ഇദ്ദേഹം എഴുതിയിരുന്നു. ചേമഞ്ചേരി യു.പി സ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ചു. അദ്ദേഹം അധ്യാപകജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ എഴുത്തു നിർത്തി. വിനീതയുടെ മൂന്നാമത്തെ പുസ്തക പ്രകാശനമാണിത്. ചേമഞ്ചേരി യു.പി സ്കൂൾ അധ്യാപികയാണ്. ആകാശവാണിയിൽ കഥകൾ അവതരിപ്പിക്കാറുണ്ട്.

ശ്രീജിത്ത് പൊയിൽക്കാവ്, സത്യചന്ദ്രൻ പൊയിൽക്കാവ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. യു.കെ. രാഘവൻ പുസ്തകങ്ങൾ പരിചയപ്പെടുത്തി. കന്മന ശ്രീധരൻ, ജി.വി. രാഗേഷ്, ശങ്കരൻ കുന്യേടത്ത്, സത്യനാഥൻ മാടഞ്ചേരി, സജിത്ത് പൂക്കാട്, ശിവദാസ് കരോൽ, ആശ എന്നിവർ സംസാരിച്ചു. ശശികുമാർ പാലക്കൽ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Books by father and daughter released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.