കൊട്ടിയൂർ പീഡനക്കേസിലെ കൂറുമാറ്റം: തലശ്ശേരി കോടതി ഉടൻ പരിഗണിക്കും

തലശ്ശേരി: കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട കൂറുമാറ്റക്കേസ് തലശ്ശേരി ജില്ല കോടതിയിൽ ഉടൻ പരിഗണനയിലെത്തും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ മുൻ വൈദികൻ റോബിൻ വടക്കുഞ്ചേരിയെ 20 വർഷം കഠിനതടവിന് ജില്ല കോടതി ശിക്ഷിച്ചിരുന്നു. ഈ കേസി​‍ൻെറ വിചാരണവേളയിൽ കൂറുമാറിയ രണ്ട് സാക്ഷികൾക്കെതിരെയുള്ള നിയമ നടപടികളാണ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വൈകാതെ ആരംഭിക്കുന്നത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളാണ് കേസിൽ വിചാരണ നേരിടേണ്ടത്. വൈദികനെതിരെ പൊലീസിൽ മൊഴി നൽകിയ ഇരയും വിചാരണ കോടതിയിൽ പ്രതിക്കനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പ്രത്യേക പരിഗണന നൽകി ജഡ്ജി പെൺകുട്ടിയെ നിയമ നടപടികളിൽനിന്ന് ഒഴിവാക്കിയിരുന്നു. കൊട്ടിയൂർ സൻെറ് സെബാസ്​റ്റ്യൻസ് പള്ളിയിൽ വികാരി സ്ഥാനത്തിരിക്കുമ്പോഴാണ് സഭാംഗമായ പെൺകുട്ടി ഫാ. റോബി​‍ൻെറ പീഡനത്തിനിരയായത്. ഗർഭിണിയായ പെൺകുട്ടി കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചു.
വൈദികൻ ഇടപെട്ട് കുട്ടിയെ വൈത്തിരിയിലെ ബാലഭവനിലേക്ക് മാറ്റി. ഈ സമയം ചൈൽഡ് ലൈനിന് ലഭിച്ച പരാതിയെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. അറസ്​റ്റ്​ ഭയന്ന് കാനഡയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഫാ. റോബിൻ പൊലീസ് പിടിയിലാവുകയായിരുന്നു. തുടർന്ന് കേസ് അട്ടിമറിക്കാൻ വലിയ സമ്മർദവും ഇടപെടലും ഉണ്ടായെങ്കിലും നടപടികളുമായി പൊലീസ് മുന്നോട്ടുപോയി. കോടതി ശിക്ഷിച്ചതോടെ സഭ റോബിനെ വൈദികവൃത്തിയിൽനിന്ന് പുറത്താക്കിയിരുന്നു.
ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാണ് പ്രതിയുടെ ഇപ്പോഴുള്ള നീക്കം. ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്നും അവിഹിത ബന്ധത്തിൽ പിറന്ന കുട്ടിയെ സംരക്ഷിക്കാമെന്നുമായിരുന്നു സുപ്രീം കോടതിയിൽ വൈദികൻ നൽകിയ ഹരജി. ഇതാണ് കോടതി തിങ്കളാഴ്ച തള്ളിയത്.
Tags:    
News Summary - Kottiyoor rape case: Thalassery court will consider soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.