കൊടുവള്ളി മുനിസിപ്പാലിറ്റി വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.സി. സോജിത്ത് നാമനിർദേശപത്രിക നൽകുന്നു 

കൊടുവള്ളി ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ചു

കൊടുവള്ളി: നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ മേയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ കെ.സി. സോജിത്ത് നാമനിർദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച ഉച്ച 12 മണിയോടെ അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസറായ നഗരസഭ എൽ.എസ്.ജി.ഡി അസിസ്റ്റൻറ് എൻജിനീയർ എം. അനിൽകുമാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി ഓഫിസിൽനിന്ന് എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

മാധ്യമപ്രവർത്തകനും പി.ആർ.ഡി കറസ്പോണ്ടൻറായും പ്രവർത്തിച്ചിരുന്ന സോജിത്ത് വാരിക്കുഴിത്താഴം സ്വദേശിയാണ്. സി.പി.എം ഏരിയ സെക്രട്ടറി കെ. ബാബു, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിമായ സി.പി. നാസർകോയ തങ്ങൾ, ഒ.പി.ഐ. കോയ, വായോളി മുഹമ്മദ്, പി.സി. വേലായുധൻ, കെ. ഷറഫുദ്ദീൻ, കെ.ടി. സുനി, പി.ടി. അസ്സയിൻകുട്ടി, അബ്ദുല്ല മാതോലത്ത്, മുനിസിപ്പൽ കൗൺസിലർമാരായ ഇ. ബാലൻ, കെ. സുരേന്ദ്രൻ, അഡ്വ. അഹമ്മദ് ഉനൈസ് തുടങ്ങിയവർ സംബന്ധിച്ചു.

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബുധനാഴ്ച വൈകീട്ട് അഞ്ചിന് വാരിക്കുഴിതാഴത്ത് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിൽ വെൽഫെയർ പാർട്ടിയുടെ കെ.കെ. ഹരിദാസനാണ് സ്ഥാനാർഥി. ഹരിദാസൻ ബുധനാഴ്ച രാവിലെ 11ന് വരണാധികാരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിക്കും. 28ന് സുക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാവുന്ന അവസാന തീയതി 30 ആണ്. 

Tags:    
News Summary - Koduvally by-election: LDF has filed its nomination papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.