Posted On
date_range Updated On
date_range എം.ഡി.എം.എയുമായി പിടിയിൽ
കൊടുവള്ളി: 2.69 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗത്തിനുള്ള 340ഓളം പൈപ്പുകളുമായി (ബോങ്) യുവാവിനെ കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള അന്വേഷണംസംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി കളരാന്തിരി വട്ടിക്കുന്നുമ്മൽ മുഹമ്മദ് ഡാനിഷാണ് (28) പിടിയിലായത്.
സ്പെഷൽ സ്ക്വാഡ് എസ്.ഐ രാജീവ് ബാബു, എ.എസ്.ഐ ജയരാജൻ പനങ്ങാട്, സീനിയർ സി.പി.ഒമാരായ പി.പി. ജിനീഷ്, കെ.കെ. രതീഷ് കുമാർ, കെ.പി. ഹനീഷ്, പി.എം. ഷിജു, കൊടുവള്ളി എസ്.ഐ വിനീത് വിജയൻ, സി.പി.ഒമാരായ എം.കെ. ഷിജു, എം.ആർ. രമ്യ, ഒ. വാസു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.