Posted On
date_range Updated On
date_range ഒരുഭാഗം റോഡിന് നൽകി കാരാടി ജുമാമസ്ജിദ്
താമരശ്ശേരി: കാരാടി -വരട്യാക്കിൽ റോഡ് വീതി കൂട്ടുന്നതിെൻറ ഭാഗമായി പതിറ്റാണ്ടുകൾ പഴക്കമുള്ള കാരാടി ജുമാമസ്ജിദിെൻറ ഒരു ഭാഗം പൊളിച്ചുനീക്കാൻ ജുമാമസ്ജിദ് കമ്മിറ്റി അനുമതി നൽകി.
1910ൽ കാരാടിയിലെ പൗരപ്രമുഖനായിരുന്ന മാഹിൻ ഹാജി പള്ളി നിർമിക്കാനായി ഈ സ്ഥലം സൗജന്യമായി നൽകിയതായിരുന്നു. പിന്നീട് 1975-80 കാലഘട്ടത്തിൽ പള്ളി പുനർ നിർമിക്കുകയും ചെയ്തു. കാരാടിയിൽ ബസ് സ്റ്റാൻഡ് വന്നതോടെ ഈ റോഡ് കൂടുതൽ തിരക്കുള്ളതായി മാറുകയായിരുന്നു.
റോഡിെൻറ ഒരു ഭാഗത്ത് പള്ളിയും മറുഭാഗത്ത് വ്യാപാര സ്ഥാപനങ്ങളുമാണ്. വ്യാഴാഴ്ച പള്ളിയുടെ ഒരുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് െപാളിക്കൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.