ഷി​ഹാ​ബു​ദ്ദീ​ൻ, ഷാ​നി​ദ്

മൊബൈൽ മോഷ്ടിച്ച രണ്ടു യുവാക്കളെ പിടികൂടി

ക​ക്കോ​ടി: മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ ചേ​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ​ത്തി മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ലാണ് അറസ്റ്റ്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ള​വൂ​ർ പാ​ലോ​പാ​ലാ​രി​ങ്ക​ൽ ഷാ​നി​ദി​നെ​യും (24), ക​ക്കോ​ടി​യി​ലെ മൊ​ബൈ​ൽ ക​ട​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ക​വ​ർ​ന്ന കേ​സി​ൽ പു​തു​പ്പാ​ടി മു​പ്പ​തേ​ക്ക​റ ആ​ല​മ്പാ​ടി ഷി​ഹാ​ബു​ദ്ദീ​നെ​യു​മാ​ണ് (22) പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ. ബി​ജു, എ​സ്.​ഐ ഷ​ബീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

മൂ​ട്ടോ​ളി​യി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഷാ​നി​ദ് മോ​ഷ​ണം ന​ട​ത്തി​യ ഉ​ട​നെ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടു. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി മ​ല​മു​ക​ളി​ലേ​ക്ക് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും കോ​ട​ തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Two youths caught with stealing mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.