Posted On
date_range Updated On
date_range രണ്ടുപേർ പൊലീസ് പിടിയിൽ; നിരവധി മോഷണക്കേസുകൾക്ക് ചുരുളഴിയും
കക്കോടി: മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേർ പിടിയിലായതോടെ നിരവധി കേസുകൾക്ക് തുമ്പാകും. ബൈക്കുകൾ മോഷ്ടിക്കുകയും കടകളിൽ മോഷണം നടത്തുകയും ചെയ്ത രണ്ടു പേരാണ് കഴിഞ്ഞദിവസം പൊലീസ് പിടിയിലായത്.
മക്കട ബദിരൂർ സ്വദേശി ഉൾപ്പെടെയുള്ള രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതികളായ ഇവരെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണങ്ങളിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. കക്കോടി ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡിലെ വീട്ടിലെത്തിയാണ് പ്രതികളിലൊരാളെ ചേവായൂർ പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.