ക​ട​ലു​ണ്ടി ഗ്രാ​മോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

കടലുണ്ടി ഗ്രാമോത്സവത്തിന് തുടക്കം

കടലുണ്ടി: ഗ്രാമോത്സവത്തിന് വർണശബളമായ തുടക്കം. ഞായറാഴ്ച വൈകീട്ട് പ്രബോധിനിയിൽ നിന്നാരംഭിച്ച ഘോഷയാത്രക്ക് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽകി. 22 വാർഡുകളിൽനിന്നും വിവിധ കലാരൂപങ്ങളും പ്ലോട്ടുകളും ഘോഷയാത്രക്ക് പകിട്ടേകി. സാംസ്കാരിക സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കെ.എൻ.എ. ഖാദർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനൂഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ല പഞ്ചായത്ത് മെംബർ പി. ഗവാസ്, ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. ബാദുഷ കടലുണ്ടി സ്വാഗതവും എൻ.കെ. ബിച്ചിക്കോയ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kadalundi village festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.