ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് യാത്രക്കാരനെ കെ.
എസ്.ആർ.ടി.സി ബസിൽ ആശുപത്രിയിലെത്തിക്കുന്നു
Posted On
date_range Updated On
date_range ശാരീരികാസ്വാസ്ഥ്യം: യാത്രക്കാരനുമായി കെ.എസ്.ആർ.ടി.സി ആശുപത്രിയിലേക്കോടി
കോഴിക്കോട്: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് യാത്രക്കാരനെ കെ.എസ്.ആർ.ടി.സി ബസിൽ ആശുപത്രിയിലെത്തിച്ചു. എറണാകുളം-കോഴിക്കോട് ബസിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 7.30ഓടെ നഗരത്തിലെത്തിയ ബസിൽ യാത്രക്കാരന് അപസ്മാരമുണ്ടായി. മിനി ബെപാസ് വഴി വന്ന ബസ് അരയിടത്തുപാലം എത്തിയപ്പോഴാണ് സംഭവം.
തുടർന്ന് ബസ് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഡ്രൈവർ അഷ്റഫും കണ്ടക്ടർ ഷിബിലയുമാണ് അവസരോചിത നടപടി സ്വീകരിച്ചത്. യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബസ് യാത്ര തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.