ഫറോക്കിൽ അഞ്ച് കടകളിൽ മോഷണം

ഫറോക്ക്: ഫറോക്കിൽ അഞ്ച് കടകളിൽ മോഷണം. വ്യാഴാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്‌.

റെയിൽവേ സ്‌റ്റേഷനു സമീപത്തെ സൈനുദ്ദീ​െൻറ ഉടമസ്ഥതയിലുള്ള എൻ.എസ്. ചിക്കൻ സ്​റ്റാളി​െൻറ പൂട്ട് തകർത്ത് മേശയിൽ സൂക്ഷിച്ച മൂവായിരം രൂപ, സ്കൂളിനു സമീപത്തെ ഡോൾഫിൻ ബുക്​സ്​റ്റാളി​െൻറ ഷട്ടർ തകർത്ത് ബുക്​സ്​റ്റാളിലെ 1500 രൂപ എന്നിവ മോഷ്​ടിച്ചു.

ഫറോക്കിലെ താഴെ സ്കൂൾ റോഡിലെ ഹുസൈ​െൻറ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിൽ കയറി സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സമീപത്തെ പറക്കോട്ട് സ്​റ്റാർസ് പാത്രക്കടയുടെ ഷട്ടറി​െൻറ പൂട്ട്​ മോഷ്​ടാക്കൾ അടിച്ചുതകർത്തു.

സമീപത്തെ ബഷീറി​െൻറ ഉടമസ്​ഥതയിലുള്ള ധാന്യം പൊടിക്കുന്ന മില്ലിലും മോഷണം നടന്നു. ഫറോക്ക് പൊലീസെത്തി കടകൾ പരിശോധിച്ചു. കോവിഡ് ഭീഷണിയുള്ളതിനാൽ കടകൾ നേരത്തേ അടക്കുന്നതും വൈകീട്ടോടെ അങ്ങാടികൾ വിജനമാകുന്നതും മോഷ്​ടാക്കൾക്ക് അനുഗ്രഹമായിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.