ഉപജില്ല കായികമേളയിൽ ജേതാക്കളായ ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ
Posted On
date_range Updated On
date_range ഉപജില്ല കായികമേള: ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ
ഫറോക്ക്: മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ രണ്ടു ദിവസമായി നടക്കുന്ന ഉപജില്ല കായികമേളയിൽ 280 പോയന്റ് നേടി ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 189 പോയന്റുമായി ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഫാറൂഖ് കോളജ് രണ്ടാം സ്ഥാനവും 128 പോയന്റുമായി സേവാമന്ദിർ സ്കൂൾ രാമനാട്ടുകര മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തിൽ സബ്ജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം. പ്രജീഷ് സമ്മാനദാനം നടത്തി. പി.ടി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വി.പി. ജലീൽ, സി.എം. ജസീല, എ.എം. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. കെ.എം. ഷബീർ അലി സ്വാഗതവും എൻ.വി. ഷബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.