Posted On
date_range Updated On
date_range മികച്ച സേവനത്തിന് മലയാളിക്ക് കുവൈത്ത് പ്രധാനമന്ത്രിയുടെ ബഹുമതി
ഫറോക്ക്: കുവൈത്ത് സർക്കാർ ആശുപത്രിയിലെ മികച്ച സേവനങ്ങൾക്ക് ഫറോക്ക് പുറ്റെക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ പൊന്നാരശ്ശേരിക്ക് കുവൈത്ത് പ്രധാനമന്ത്രിയുടെ പുരസ്കാരം. 2016 മുതൽ കുവൈത്ത് ഹോസ്പിറ്റലിൽ ജോലിചെയ്തുവരുന്ന ഉണ്ണികൃഷ്ണൻപൊന്നാരശ്ശേരി ചന്ദ്രശേഖരൻ- ലീല ദമ്പതികളുടെ മകനാണ്.
ആശുപത്രിയിൽ കോവിഡിന്റെ തുടക്കം മുതൽ തന്നെ പ്രത്യേക ഡ്യൂട്ടിയിൽ സ്വമേധയാ സേവനം ചെയ്യുകയായിരുന്നു. മഹാമാരിയുടെ സാഹചര്യത്തിൽ നാട്ടിലേക്കു വരാൻ കഴിഞ്ഞില്ലെങ്കിലും അവിടെ ആതുരസേവനത്തിൽ സംതൃപ്തനാണ്. കുവൈത്ത് പ്രധാനമന്ത്രിയുടെ ബഹുമതി നേരിട്ട് ലഭിച്ചത് അഭിമാനം നൽകുന്നതായി ഉണ്ണികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.