കുട്ടികളുടെ വിജയാഹ്ലാദം: ഫറോക്ക് ഉപജില്ലാ കലോത്സവത്തിൽ ഗണപത് മൂന്നാം തവണയും ഒന്നാം സ്ഥാനത്ത്

ഫറോക്ക്: ഫറോക്ക് ഉപജില്ലാ കലോത്സവത്തിൽ ഫറോക്ക് ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂൾ ഹൈസ്കൂൾ വിഭാഗം തുടർച്ചയായി മൂന്നാം തവണയും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇതോടനുബന്ധിച്ച് വിദ്യാർഥികൾ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി.

ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം ഒന്നാം സ്ഥാനവും ഹയർ സെക്കന്‍ററി വിഭാഗം ജനറൽ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം അറബി സാഹിത്യോത്സവം മൂന്നാം സ്ഥാനവും ഈ സ്കൂളിനു തന്നെയാണ്. ഇതിനു പുറമെ ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ ഒന്നാം സ്ഥാനത്തിനുള്ള "സ്വാതന്ത്ര്യസമരസേനാനി പി. കോരുജി സ്മാരക റോളിങ്" ട്രോഫിയും സ്കൂൾ നേടി.


ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചിച്ച ശ്രീഹരി മികച്ച നടനായും അൽക്ക ജിതേഷ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗം അവതരിപ്പിച്ച നാടകത്തിലെ ഫാത്തിമ മിൻഹ യു.പി വിഭാഗം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്കൂളിലെ തിയറ്റർ ഗ്രൂപ്പായ 'നെയ്തൽ കലക്ടീവ് ' ന്‍റെ നേതൃത്വത്തിൽ നടക്കുന്ന നാടകക്കളരിയിലെ അംഗങ്ങളാണ് നാടക മത്സരത്തിലെ ജേതാക്കൾ.

വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയും കഠിനാധ്വാനവുമാണ് സർക്കാർ വിദ്യാലയം നേടിയ മികച്ച വിജയത്തിനു കാരണമെന്ന് ഹെഡ്മാസ്റ്റർ കെ.പി. സ്റ്റിവി പറഞ്ഞു.

Tags:    
News Summary - Feroke Govt. Vocational Higher Secondary School wins first place in the third consecutive time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.