‘എജുകഫെ’ ഇന്ന് സമാപിക്കും

കോ​ഴി​ക്കോ​ട്: ഉ​പ​രി​പ​ഠ​ന​വും മി​ക​ച്ച ക​രി​യ​റും സ്വ​പ്നം കാ​ണു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ ‘മാ​ധ്യ​മം എ​ജു​ക​ഫെ’ ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് സ​മാ​പി​ക്കും. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക് ഏ​റ്റ​വും അ​ടു​ത്ത മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച വി​വി​ധ സെ​ഷ​നോ​ടു​കൂ​ടി​യാ​ണ് സ​മാ​പി​ക്കു​ക. ‘കൗ​മാ​ര​ക്കാ​രി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​ത്ക​ണ്ഠ​യും വി​ഷാ​ദ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക പാ​ന​ൽ ച​ർ​ച്ച​യും ന​ട​ക്കും. അ​ശ്വ​തി ശ്രീ​കാ​ന്ത് ഹോ​സ്റ്റ് ചെ​യ്യു​ന്ന ഈ ​പാ​ന​ൽ ച​ർ​ച്ച​യി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളാ​യ അ​നു​ന​ന്ദ​യും ഡോ​ക്ട​ർ റ​ഹീ​മു​ദ്ദീ​നും പ​ങ്കെ​ടു​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സി​ജി ക​രി​യ​ർ കൗ​ൺ​സി​ല​ർ ഷാ​ഹി​ദ് എ​ളേ​റ്റി​ൽ ടേ​ണി​ങ് ക​ൺ​ഫ്യൂ​ഷ​ൻ ഇ​ൻ​ടു എ ​കാ​രി​യ​ർ സ്ട്രാ​റ്റ​ജി എ​ന്ന വി​ഷ​യ​ത്തി​ലും, ബ്രി​ഡ്ജി​യോ​ൺ സി.​ഇ.​ഒ​യും പ്ര​മു​ഖ മെ​ന്റ​റു​മാ​യ ജാ​ബി​ർ ഇ​സ്മാ​യി​ൽ സ്കി​ൽ ബേ​സ്ഡ് കോ​ഴ്സ​സ് എ​ന്ന സെ​ഷ​നി​ലും സം​ബ​ന്ധി​ക്കും. പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ ഫാ​ത്തി​മ ന​ർ​ഗി​സ് ഷി​ഹാ​ബ്, ഗി​ന്ന​സ് റെ​ക്കോ​ഡ് ഹോ​ൾ​ഡ​ർ ഐ.​ക്യൂ മാ​ൻ ഓ​ഫ് കേ​ര​ള അ​ജി ആ​ർ, പ്ര​ശ​സ്ത മു​ൻ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എം.​പി. ജോ​സ​ഫ്, രേ​വ യൂ​നി​വേ​ഴ്സി​റ്റ് അ​സി. പ്ര​ഫ. അ​ജ്ഞ​ലി സു​രേ​ന്ദ്ര​ൻ, മെ​ന്റ​ർ അ​ഷി​മ ജോ​ഷി, മു​ഹ​മ്മ​ദ് ജാ​ബി​ർ, മെ​ന്റ​ലി​സ്റ്റ് താ​ഹി​ർ, ഒ. ​അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - 'EduCafe' to conclude today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.