എം.കെ. മുനീർ

എം.കെ. മുനീറിനെതിരായ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസംഗം വിവാദമാവുന്നു

കൊടുവള്ളി: ഡോ. എം.കെ. മുനീർ എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസംഗം വിവാദമാവുന്നു. ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മഹറൂഫ് നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

ആഗസ്റ്റ് ഒന്നിന് വൈകീട്ട് കൊടുവള്ളിയിലെ എം.എൽ.എ ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചിനുശേഷം നടന്ന പ്രതിഷേധ യോഗത്തിലാണ് അധിക്ഷേപകരമായ പരാമർശമുണ്ടായത്.

കോഴിക്കോട്ട് നടന്ന എം.എസ്.എഫ് സമ്മേളനത്തിൽ ലിംഗസമത്വം സംബന്ധിച്ച് എം.കെ. മുനീർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ എം.കെ. മുനീർ എം.എൽ.എയുടെ ശാരീരികാവശതകളെ പരിഹസിച്ച് മഹറൂഫ് സംസാരിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

എ​ന്തു വി​ല കൊ​ടു​ത്തും നേ​രി​ടും –മു​സ്‍ലിം ലീ​ഗ്

കൊ​ടു​വ​ള്ളി: ലിം​ഗ​സ​മ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ​ക്കെ​തി​രെ സി.​പി.​എം ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണം എ​ന്തു വി​ല കൊ​ടു​ത്തും നേ​രി​ടു​മെ​ന്ന് കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ലീ​ഗ് ക​മ്മി​റ്റി. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് മു​നീ​റി​നെ​തി​രെ ന​ട​ത്തി​യ സം​സ്കാ​ര​ശൂ​ന്യ​മാ​യ പ്ര​സം​ഗം ആ ​സം​ഘ​ട​ന​യു​ടെ നി​ല​വാ​ര​ത്ത​ക​ർ​ച്ച​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ മു​നി​സി​പ്പ​ൽ, പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്റ് വി.​എം. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ലീ​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച പൊ​ളി​റ്റി​ക്ക​ൽ ക്ലാ​സ് ഓ​ണാ​വ​ധി​യി​ൽ താ​മ​ര​ശ്ശേ​രി​യി​ൽ ന​ട​ത്തും. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹീം എ​ളേ​റ്റി​ൽ, വി. ​ഇ​ൽ​യാ​സ്, വി.​കെ. കു​ഞ്ഞാ​യി​ൻ​കു​ട്ടി, കെ.​പി. മു​ഹ​മ്മ​ദ​ൻ​സ്, കെ.​എം. അ​ഷ്റ​ഫ്, പി.​കെ. മൊ​യ്തീ​ൻ ഹാ​ജി, പി.​എ​സ്. മു​ഹ​മ്മ​ദ​ലി, യു.​കെ. ഉ​സ്സ​യി​ൻ, പി.​സി. മു​ഹ​മ്മ​ദ്, എ.​പി. മ​ജീ​ദ്, കെ. ​കു​ഞ്ഞാ​മു, സി. ​മു​ഹ​മ്മ​ദ​ലി, വി.​കെ. അ​ബ്ദു ഹാ​ജി, പി.​ഡി. നാ​സ​ർ, കെ.​കെ.​എ. ഖാ​ദ​ർ, ആ​ർ.​വി. റ​ഷീ​ദ്, എം. ​ന​സീ​ഫ്, ഹാ​ഫി​സു​റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - DYFI leader's speech against m.k. Muneer becomes controversial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.