പടവുകളുടെ ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ
കുളമുള്ളതിൽ നിർവഹിക്കുന്നു
വേളം: ശാന്തിനഗർ വാർഡിലെ കുണ്ടുവീട്ടിൽ കുന്നുകാരുടെ ചിരകാല അഭിലാഷം പൂർത്തിയായി. ഇനി താമസക്കാർക്ക് ഭയപ്പെടാതെ കുന്ന് കയറാനും ഇറങ്ങാനും കഴിയും.
ചെങ്കുത്തായ കുന്നിന്റെ താഴ്വാരത്തുള്ള പത്തോളം വീട്ടുകാർ പ്രയാസപ്പെട്ടാണ് മേലെ റോഡിലെത്തിയിരുന്നതും തിരിച്ച് വീട്ടിലും എത്തിയിരുന്നത്. വേളം ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷത്തോളം രൂപ ചെലവിലാണ് 108 പടവുകൾ നിർമിച്ചത്. കൈപ്പിടി നിർമാണവും പുരോഗമിക്കുന്നു. ഇവിടെ റോഡ് നിർമാണം അസാധ്യമായതിനാലാണ് പടവുകൾ പണിതത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം പൂർത്തീകരിച്ച പടവുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു.
വാർഡ് അംഗം എം.സി. മൊയ്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബാബു, സ്ഥിരംസമിതി അധ്യക്ഷ സറീന നടുക്കണ്ടി, എൻ.വി. അബ്ദുല്ല, സി.എം. കുമാരൻ, കെ.വി. നൗഫൽ, എം. സലീം, കെ. നാണു, സുരേന്ദ്രൻ, പ്രതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.